Title: ഗവൺമെൻ്റിൻ്റെ ഘടകങ്ങൾ
Learning outcomes
*സർക്കാരിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ തിരിച്ചറിയാൻ പഠിതാക്കളെ പ്രാപ്തരാക്കുന്നു.
*നിയമനിർമ്മാണ വിഭാഗം, കാര്യനിർവഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ പഠിതാക്കളെ നയിക്കുന്നു.
*അധികാര വിഭജന തത്വം (Principle of Separation of Powers) മനസ്സിലാക്കാൻ പഠിതാക്കളെ സഹായിക്കുന്നു.
*സർക്കാരിന്റെ ഘടകങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന് വിശകലനം ചെയ്യാൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
Image
Video class
Notes
നിയമങ്ങൾ നിർമ്മിക്കുന്നതിനുള്ള പരമാധികാരമുള്ളതാണ് നിയമനിർമ്മാണസഭ.
ഇത് പാർലമെൻ്റ് (പാർലമെൻ്റ് എന്നാൽ രാജ്യസഭയും ലോകസഭയും) എന്നും അറിയപ്പെടുന്നു.
നിയമങ്ങൾ ഉണ്ടാക്കുകയും ഭേദഗതി ചെയ്യുകയും ചെയ്യുന്നത് ഇവരാണ്.
ലോകസഭ (ജനപ്രതിനിധി സഭ) തിരഞ്ഞെടുക്കപ്പെടുന്നത് നേരിട്ടുള്ള വോട്ടെടുപ്പിലൂടെയാണ്. രാജ്യസഭ (സംസ്ഥാനങ്ങളുടെ സഭ) തിരഞ്ഞെടുക്കപ്പെടുന്നത് സംസ്ഥാന നിയമസഭകളിലെ അംഗങ്ങളിലൂടെയാണ്.
കാര്യനിർവ്വഹണസഭ (Executive):
നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം കാര്യനിർവ്വഹണസഭക്കാണ്.
ഇതിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ എന്നിവർ ഉൾപ്പെടുന്നു.
രാഷ്ട്രപതി രാജ്യത്തിൻ്റെ തലവനാണ്, പ്രധാനമന്ത്രി സർക്കാരിൻ്റെ തലവനാണ്.
മന്ത്രിസഭ പ്രധാനമന്ത്രിയെ സഹായിക്കുകയും ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യുന്നു.
നീതിന്യായ വ്യവസ്ഥ (Judiciary):
നിയമങ്ങൾ വ്യാഖ്യാനിക്കുകയും നീതി നടപ്പാക്കുകയും ചെയ്യുന്നതാണ് നീതിന്യായ വ്യവസ്ഥ.
സുപ്രീം കോടതി, ഹൈക്കോടതികൾ, കീഴ് കോടതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായി പ്രവർത്തിക്കുകയും നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നു.
ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. നിയമനിർമ്മാണസഭ നിയമങ്ങൾ നിർമ്മിക്കുമ്പോൾ, കാര്യനിർവ്വഹണസഭ അത് നടപ്പിലാക്കുന്നു, നീതിന്യായ വ്യവസ്ഥ അത് ശരിയായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു.
Questions
1) ഗവണ്െൻ്റിൻ്റെ മൂന്ന് ഘടകങ്ങൾ ഏതെല്ലാം?
2) നിയമനിർമാണ വിഭാഗം എന്നാൽ എന്ത്?
3) കര്യനിർവഹണ വിഭാഗം എന്നാൽ എന്ത്?
4) നീതിന്യായ വിഭാഗം എന്നാൽ എന്ത്?

No comments:
Post a Comment